2008, നവംബർ 6, വ്യാഴാഴ്‌ച

മായക്കാഴ്ച്ചകള്‍

അനന്തമജ്ഞാതമവര്‍ണ്ണനീയമീ
ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്‍ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്യന്‍ കഥയെന്തുകണ്‍ടു


എന്നേതോ കാഴ്ച്ചക്കാരന്‍ പണ്‌ട് പാടിയിട്ടുണ്‌ട്.


ഏതോ ഒരു നിയോഗം പോലെ ശാസ്ത്രത്തിന്റെ കരം പിടിച്ചപ്പോള്‍ ആ സുന്ദരി കാണിച്ചുതന്നത് എത്രയെത്ര കാഴ്ച്ചകളാണ്‌...


കണ്‌ടു കൊതിതീരാതെ വീണ്‌ടും പുതിയ കാഴ്ച്ചകള്‍ കണ്‌ടുകൊണ്‌ടേയിരിക്കുന്നു.


ഒരുനാള്‍ കാഴ്ച്ചയുടെ ആലസ്യത്തില്‍ അവളോടു ചോദിച്ചു...
"യാത്ര അവസാനിക്കാറായോ?"
അവള്‍ പറഞ്ഞതിങ്ങനെ...
"യാത്ര തുടങ്ങിയിട്ടേയുള്ളൂ... ഇനിയുമെത്ര കാണാനിരിക്കുന്നു..."
"മതി,... ഇനി ഞാനൊരല്പം വിശ്രമിക്കട്ടെ..."
"കണ്‌ട കാഴ്ച്ചകള്‍ സുന്ദരം,...
കാണാനിരിക്കുന്നവയതിസുന്ദരം...
വരൂ..."
വീണ്‍ടും യാത്ര....
പുതിയ കാഴ്ച്ചകള്‍...


ഒരിക്കല്‍ ആ സുന്ദരിയുടെ മടിത്തട്ടില്‍ക്കിടന്നുറങ്ങുമ്പോള്‍ ഈ കാഴ്ച്ചക്കാരനും ഒരു വെളിപാടുണ്‌ടാകുന്നു...
എഴുതാന്‍...


ഈ യാത്രയില്‍ കാണാത്ത കാഴ്ച്ചകള്‍ തോളിലേറ്റി കാണിച്ചുതന്ന എന്റെ മുന്‍പേ പോയ ഗുരുവര്യന്മാരുടെ പാദാന്തികത്തില്‍ വീണ്‌ നമസ്കരിച്ചുകൊണ്‌ട് തുടങ്ങട്ടെ....